തിരുവനന്തപുരം: പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെ സിജു വിൽസണിനെ പുകഴ്‌ത്തി ഫേസ്‌ബുക്ക് കുറിപ്പുമായി സംവിധായകൻ വിനയൻ. സിജു സിനിമയോടും കലയോടും കാണിക്കുന്ന ആത്മാർത്ഥത എത്രയാണെന്ന് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മനസിലായെന്ന് വിനയൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഇത്തരത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ സിജുവിന് തീർച്ചയായും ശോഭനമായൊരു ഭാവിയുണ്ടാവുമെന്നാണ് അദ്ദേഹം കുറിക്കുന്നത്.

'പത്തൊൻപതാം നൂറ്റാണ്ട്' എന്ന സിനിമയിലെ നായക കഥാപാത്രത്തിനു വേണ്ടി യുവനടൻ സിജു വിൽസൺ ഒരുവർഷത്തോളമെടുത്ത് നടത്തിയ മേക്ക് ഓവറും, കളരി പരിശീലനവും ഒക്കെ കലയോടും സിനിമയോടും ഉള്ള സിജുവിന്റെ ഡെഡിക്കേഷൻ എത്രത്തോളമുണ്ടന്ന് വെളിവാക്കുന്നതാണ്. ഇന്നു നിലവിലുള്ള പല പ്രമുഖ യുവനടന്മാരോടും ഒപ്പം അവരുടെ ആരംഭകാല സിനിമാ ജീവിതത്തിൽ ഒന്നിച്ച് കുറേ ദുരം യാത്ര ചെയ്തിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ ഞാൻ പറയട്ടെ... ഈ അർപ്പണ മനോഭാവം കാത്തു സുക്ഷിച്ചാൽ ആർക്കു ലഭിച്ചതിലും ശോഭനമായ ഭാവി സിജുവിനെ തേടി എത്തും..ആശംസകൾ.'- വിനയൻ.

അതേസമയം സിനിമ തിയറ്ററിൽ മാത്രമെ റിലീസ് ചെയ്യു എന്ന് വിനയൻ നേരത്തെ അറിയിച്ചിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമ കാണുക എന്നത് ഉള്ളതുകൊണ്ട് ഉള്ളത് പോലെ തൃപ്തിയാവുക എന്ന അവസ്ഥയാണെന്നാണ് വിനയൻ പറഞ്ഞത്. സിജു വിൽസൺ നായകനാവുന്ന ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്.

അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി,മണികണ്ഠൻ,സെന്തിൽക്യഷ്ണ, , ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,ക്യഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ,സുന്ദര പാണ്ഡ്യൻ. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ(തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ,പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്. മധു പുന്നപ്ര, ഹൈദരാലി, കയാദു,ദീപ്തി സതി, പൂനം ബജുവ,രേണു സുന്ദർ,വർഷ വിശ്വനാഥ്,നിയ, മാധുരി ബ്രകാൻസ ഗായത്രി നമ്പ്യാർ, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂണിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമയാണ് പത്തൊൻപതാം നുറ്റാണ്ട്.