തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രൈംടൈം ചർച്ചയ്ക്കിടെ നാടകീയ രംഗങ്ങൾ. ഇതു പോലെ നിഗളിച്ചവരുടെ ഗതി ഓർത്തോ! നിയമസാഭാ കയ്യാങ്കളി കേസിലെ ചർച്ചയ്ക്കിടെ വിനു വി ജോണിന് ഭീഷണി എത്തിയതാണ് ഇതിന് കാരണമായത്. സന്ദേശം അയച്ചത് ദേശാഭിമാനിയിലെ ശ്രീകണ്ഠൻ എന്ന് ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വെളിപ്പെടുത്തി. തെളിവു തരാം നടപടി എടുക്കുമോ എന്ന് സിപിഎം പത്രത്തിന്റെ എഡിറ്ററോട് വെല്ലുവിളിയും നടത്തി. എന്നെ കുടുക്കിയാൽ എന്തുചെയ്യുമെന്ന് ചോദ്യവുമായി വിനു വി ജോണും ചർച്ചയ്ക്ക് പുതിയ തലം നൽകി.

രക്ഷപ്പെടാൻ കള്ളം പറയുന്ന മന്ത്രി എങ്കിലും രാജിവയ്‌ക്കേണ്ടേ..... ദൃശ്യങ്ങൾ കെട്ടി ചമച്ചതോ? ഇതായിരുന്നു ഏഷ്യാനെറ്റ് ന്യൂസിൽ ഇന്ന് നടന്ന ചർച്ച. രാഷ്ട്രീയക്കാരെ ഒഴിവാക്കിയുള്ള പാനലിസ്റ്റ്. ഇതിനിടെയാണ് നിർണ്ണായ വികാര പ്രകടനങ്ങൾ ഉണ്ടായത്. ഈ കേസിൽ കോടതിയിൽ ഇന്ന് ദൃശ്യങ്ങൾ കെട്ടി ചമച്ചതാണെന്ന് പ്രതികൾ പറഞ്ഞിരുന്നു. ഈ ചർച്ചയിലായിരുന്നു ഭീഷണി എത്തിയത്.

ഇതിനിടെയാണ് വിനു വി ജോണിന്റെ ഫോണിലേക്ക് ഒരു മെസേജ് വന്നത്. ചർച്ചയുടെ തുടക്കത്തിൽ തന്നെയായിരുന്നു ഇത്. ഇത് വിനു വായിക്കുന്നത് ചർച്ചയ്ക്കിടെ കാണുകയും ചെയ്യാമായിരുന്നു. ജോസഫ് സി മാത്യു സംസാരിക്കുന്നതിനിടെ ആ മന്ത്രിക്ക് നാണമില്ലേ എന്ന് വിനു വി ജോൺ ചോദിച്ചു. ദൃശ്യം കണ്ട് സഹിക്കാതെയാണ് ഇടപെടൽ എന്നും വിനു വി ജോൺ പറഞ്ഞു. മന്ത്രി ശിവൻകുട്ടിക്കെതിരെയായിരുന്നു വിനു വി ജോണിന്റെ ആക്രമണം. ആ മന്ത്രിക്ക് നാണമില്ലേ എന്നും വിനു ചോദിച്ചു. അഡ്വക്കേറ്റ് അഭിലാഷും ശ്രീജിത്ത് പണിക്കരുമായിരുന്നു മറ്റ് പാനലിസ്റ്റുകൾ.

അഭിലാഷ് സംസാരിക്കുമ്പോഴായിരുന്നു ആ സന്ദേശം എത്തിയത്. ഇയാൾക്ക് ലജ്ജയില്ലേ എന്ന് ചോദിക്കാൻ എന്ന സന്ദേശം തനിക്ക് വന്നതായി വിനു വി ജോൺ പറഞ്ഞത്. ഇത് അയച്ചത് ദേശാഭിമാനിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ ആണെന്നും പറഞ്ഞു. ഏതാണ്ട് ചർച്ച തുടങ്ങി 23 മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു ഇതെല്ലാം. അതിശക്തമായി തന്നെ വിനു വി ജോൺ ചർച്ചയാക്കിടെ പ്രതികരിക്കുകയും ചെയ്തു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധികൾ കടന്നതായിരുന്നു ഇതെന്നും വിനു വി ജോൺ പറഞ്ഞു. ഞാൻ ചെറിയ മനുഷ്യൻ.. എനിക്കെതിരെ ഒരു ആരോപണവും ഉയർത്താൻ പറ്റില്ല. എന്നാൽ ഇതു പോലെ കുടുക്കുമെന്ന് പറഞ്ഞാൽ എന്തു ചെയ്യുമെന്ന് വിനു വി ജോൺ കൂട്ടിച്ചേർത്തു

ഇതു പോലെ നിഗളിച്ചവരുടെ വിധി ഓർത്തോ... എന്നായിരുന്നു വിനു വി ജോൺ തനിക്ക് വന്നതായി വെളിപ്പെടുത്തിയത്. അതും ദേശാഭിമാനിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ പഴയ പ്രസിഡന്റ്. ഞാൻ തെളിവു തരാം. എന്നെ ഭീഷണിപ്പെടുത്തിയതിന്. ദേശാഭിമാനി നടപടി എടുക്കുമോ ഇതായിരുന്നു വിനു വി ജോൺ ഉയർത്തിയ ചോദ്യം. അഴിമതി കാണിക്കാതെ ശമ്പളം മാത്രം കൊണ്ടു ജീവിക്കുന്ന രണ്ട് പെൺമക്കളുടെ അച്ഛൻ. ഇങ്ങനെ വിനു വി ജോൺ വികാരാധീനനായി. ഇതോടെ ചർച്ചയ്ക്ക് ബ്രേക്ക് കൊടുത്തു ഏഷ്യാനെറ്റ് ന്യൂസ്.

വിനു ഈ ശ്രീകണ്ഠന് ഇതെല്ലാം ഏഷ്യനെറ്റിൽ ന്യൂസവറിൽ കാണുബോൾ എവിടെഒക്കയോ ചൊറിയുന്നുണ്ട്. ഇതാണ് CPM ഗുണ്ടായിസം. ജനങ്ങളാൽ തിരഞ്ഞെടുക്കപെട്ട ഉത്തരവാദിത്ത പെട്ടവർ ഇത്തരം പോക്രിതരങ്ങൾ കാണിക്കുബോൾ ജനങ്ങൾ അറിയും-ഇതായിരുന്നു ഏഷ്യാനെറ്റ് ന്യൂസിൽ ചർച്ചയ്ക്ക് വന്ന പ്രതികരണം. മാതൃഭൂമിയിലെ സ്റ്റാർ അവതാരകനായിരുന്ന വേണു ബാലകൃഷ്ണനെതിരെ ചില ആരോപണം ഉയർന്നു. അദ്ദേഹം ജോലി രാജിവയ്‌ക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി.

ഈ വിഷയം പരോക്ഷമായി സൂചിപ്പിച്ചാണ് വിനുവിന് ദേശാഭിമാനിക്കാരൻ സന്ദേശം അയച്ചതെന്നാണ് സൂചന. കേരളത്തിലെ മാധ്യമ ചരിത്രത്തിൽ സമാനതകളില്ലാത്ത ചർച്ചയുമായി.