ലഖ്നൗ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ ഇറച്ചി കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന മുസ്ലിം സമുദായത്തിൽപ്പെട്ട ആളെ 'ഗോ രക്ഷക് സംഘം' ആക്രമിച്ചു. ഞായറാഴ്ചയാണ് സംഭവം

അക്രമത്തിനിരയായ വ്യക്തിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആക്രമണം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു.എന്നാൽ, അക്രമത്തിന് ഇരയായ മുഹമ്മദ് ഷക്കീർ എന്ന് ആൾക്കെതിരെ പൊലീസ് സ്വമേധയ ഒരു ക കൗണ്ടർ കേസും ഫയൽ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

'ക്രൂരമായി മൃഗത്തെ കൊന്നതിനും' 'വൈറസ് വ്യാപിക്കുന്ന തരത്തിലുള്ള പ്രവൃത്തിക്കും', ' കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനുമാണ്' കേസ്.

എന്നാൽ ഷക്കീറിനെതിരെയുള്ള കേസ് ജാമ്യം കിട്ടാവുന്നതാണെന്നും അദ്ദേഹം ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.