തിരുവനന്തപുരം: മാതൃദിനത്തിൽ വ്യത്യസ്തമായ ഒരു ചലഞ്ച് പരീക്ഷിച്ചിരിക്കുകാണ് നടി അഹാന കൃഷ്ണയുടെ അമ്മ സിന്ധു. തന്നോളം പോന്ന മക്കളെ കൊച്ചു കുഞ്ഞിനെ പോലെ എടുത്ത് ഒക്കത്തിരുത്തിയിരിക്കുയാണ് സിന്ധു കൃഷ്ണ. അമ്മ നിഷ്പ്രയാസം തങ്ങളെ എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് അഹാന മാതൃദിനം ആശംസിച്ചത്.

'മാതൃദിനം അടയാളപ്പെടുത്താൻ പണ്ടത്തേപ്പോലെ ഞങ്ങളെയെല്ലാം എടുക്കാൻ അമ്മ ശ്രമിച്ചു. എന്നിട്ട് സംഭവിച്ചതോ, അമ്മ അത് പൂർണ്ണമായു ചെയ്യുകയും ചെയ്തു. മറ്റു മൂന്നുപേരെയും അമ്മയ്ക്ക് എടുക്കാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. കാരണം അവരൊക്കെ ചെറുതാണ്. പക്ഷെ ഞാൻ,,, അമ്മയേക്കാൾ കുറച്ച് കിലോഗ്രാം മ്രോത കുറവൊള്ളു, അതുകൊണ്ട് അക്കാര്യത്തിൽ സംശയമായിരുന്നു. പക്ഷെ മറ്റു പല കാര്യങ്ങളും പോലെതന്നെ അമ്മയത് നിഷ്പ്രയാസം ചെയ്തു', അഹാന ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

തനിക്കൊപ്പം സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരെയും അമ്മ എടുത്തുനിൽക്കുന്ന ചിത്രം അഹാന പങ്കുവച്ചിട്ടുണ്ട്.