കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയെ പുകഴ്‌ത്തുന്ന പാട്ട് വൈറലാകുന്നു.ചൊക്ലി സ്വദേശി മുഹമ്മദ് ഷാഫിയെ പുകഴ്‌ത്തുന്ന പാട്ടിന്റെ വീഡിയോ ആണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.ഷാഫി തന്നെയാണ് വീഡിയോ തന്റെ ഫേസ്‌ബുക്ക് പേജിലുടെ പങ്കുവെച്ചിരിക്കുന്നത്.'ചൊക്ലി ദേശത്ത് എന്നെന്നും കരുത്തായി നമ്മുടെ ഷാഫിക്കായായി.. എന്നെന്നും പാർട്ടിയെ ഓർത്ത് എന്നെന്നും കനവ് കാണുന്ന, എന്നെന്നും സുഹൃത്തുകൾക്കായി ജന്മം നൽകീടുന്ന ഷാഫിക്ക..' എന്നിങ്ങനെയാണ് പാട്ടുപാടുന്നത്.

ഷാഫിക്ക് അരികിൽ ഒരാൾ മൈക്കിലൂടെ പാടുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ഒരു സ്വകാര്യ ചടങ്ങിനിടെയാണ് പാട്ട് പാടിയത്. വിഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഉയരുന്നത്.എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ വിവാദവും ആരംഭിച്ചു. നിരവധിപേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ടിപി വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ നൽകുന്നതായി മുൻപ് കെകെ രമ എംഎൽഎ ആരോപിച്ചിരുന്നു. സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവർ ആയതിനാലാണ് അനധികൃത പരോൾ നൽകുന്നതെന്ന് രമ പറഞ്ഞിരുന്നു.