തിരുവനന്തപുരം: ആനന്ദം' എന്ന ഹിറ്റ് ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ യുവപ്രേക്ഷകരുടെ ഇഷ്ടം നേടിയ നടൻ വിശാഖ് നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു. ജയപ്രിയ നായർ ആണ് വധു. അരങ്ങേറ്റ ചിത്രത്തിന്റെ അഞ്ചാം വാർഷികദിനത്തിൽ വിവാഹക്കാര്യം വിശാഖ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഇന്നലെയായിരുന്നു വിവാഹനിശ്ചയം. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ഒരുകൂട്ടം പുതുമുഖങ്ങളുമായി എത്തിയ ആനന്ദം എന്ന സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ നടനാണ് വിശാഖ് നായർ. പുത്തൻപണം, ചങ്ക്‌സ്, ചെമ്പരത്തിപ്പൂ എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ. ഇതിനിടെ ഒരു ഹിന്ദി ആൽബത്തിലും വിശാഖ് അഭിനയിച്ചിരുന്നു.