ന്നലെ അപ്രതീക്ഷിതമായി വിട പറഞ്ഞ പാലക്കാട് സ്വദേശി വിഷ്ണുവിന്റെ വേർപാട് വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹൃത്തുക്കൾ.ഇന്നലെ രാവിലെയോടെയാണ് പാലക്കാട് ഒറ്റപ്പാലം പല്ലാർമംഗലം സ്വദേശി വിഷ്ണു കീർത്തിവീട്ടിലിനെ സൽമാബാദിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. 27 വയസായിരുന്നു പരേതന്.

ബഹ്‌റൈനിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുഭാവികളുടെ യുവജന കൂട്ടായ്മയായ ഐവൈസിസി യുടെ പ്രവർത്തകനായിരുന്നു. ആകസ്മിക വിയോഗത്തിൽ ബഹ്‌റൈനിലെ വിവിധ സംഘടനകളും വ്യക്തിത്വങ്ങളും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പിതാവ്: രാമനാരായണൻ, അമ്മ: ഗീത, രണ്ട് സഹോദരിമാരുണ്ട്.

സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു