മുംബൈ: വിവേക് ഒബ്‌റോയിക്ക് പിഴയിട്ട് മുംബൈ പൊലീസ്. നിയമലംഘനത്തിന് ബോളിവുഡ് വിവേക് ഒബ്‌റോയിക്ക് 500 രൂപ പിഴയിട്ട് മുംബൈ ട്രാഫിക് പൊലീസ്. മാസ്‌കും ഹെൽമറ്റും ധരിക്കാതെ ബൈക്കിൽ സഞ്ചരിച്ചതിനാണ് ശിക്ഷ. മുംബൈയിലെ സാന്തക്രൂസ് ട്രാഫിക് പൊലീസിൻേറതാണ് നടപടി.

ഇതിനൊപ്പം വിവേക് ഒബ്‌റോയിക്കെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതിനാണ് കേസ്. വാലൻൈറൻ ദിനത്തിൽ ഭാര്യക്കൊപ്പം സഞ്ചരിക്കുമ്പോഴാണ് ഒബ്‌റോയി പൊലീസിന്റെ പിടിയിലായത്.

ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ശിക്ഷയും മാസ്‌ക് ഇല്ലാത്തതിന് ഐ.പി.സി സെക്ഷൻ 188, 269 പ്രകാരം ഒബ്‌റോയിക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് മുംബൈ പൊലീസ് പറഞ്ഞു.