തിരുവനന്തപുരം:വിഴിഞ്ഞം ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി സഹായം നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ പൂന്തുറയിലെ വീട്ടിലെത്തി കണ്ടശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. മന്ത്രി ആന്റണി രാജുവും വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട്. മത്സ്യഫെഡ്, സഹകരണ സംഘങ്ങൾ എന്നിവ വഴിയും സഹായം ഉറപ്പാക്കുമെന്നു മന്ത്രി വ്യക്തമാക്കി.