ആലപ്പുഴ: മുതിർന്ന് കോൺഗ്രസ് നേതാവ് വി എം സുധീരന് കോവിഡ് സ്ഥിരീകരിച്ചു. സുധീരനെ തിരുവനന്തപുരം മെഡിക്കൾ കോളജജിൽ പ്രവേശിപ്പിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധന നടത്തണമെന്നും നിരീക്ഷണത്തിൽ തുടരണമെന്നും സുധീരൻ പറഞ്ഞു. കഴിഞ്ഞ ദിവസം മറ്റൊരു കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.