കെട്ടിലും മട്ടിലും പുതുമയുമായി വോൾവോയുടെ ആദ്യത്തെ ഇലക്ട്രിക് കാർ വരുന്നു. വോൾവോയിൽ നിന്നും തികച്ചും മറ്റൊരു ബ്രാൻഡായി മാറിയ പോൾസ്റ്റാറാണ് ഇലക്ട്രിക് കാറുകളുടെ നിർമ്മാണത്തിന് ഒരുങ്ങുന്നത്. 2019ൽ ഉപഭോക്താക്കളെ തേടി കാറുകൾ വിപണിയിൽ എത്തും.

500 മോഡലുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ വഴിയായിരിക്കും മുഴുവൻ കാറുകളും വിൽപ്പന നടത്തുക. 600 ബിഎച്ച്പി, 1,000എൻഎം ടോർക്യു

ഇലക്ട്രിക് പവ്വറിൽ 15 കിലോമീറ്റർ വരെ ഓടാൻ ഇതിന്റെ എഞ്ചിന് സാധിക്കുമെന്ന പ്രത്യേകതയും ഉണ്ട്. അതായത് മാർക്കറ്റിലുള്ള മറ്റെല്ലാ ഹൈബ്രിഡ് കാറുകളേക്കാളും കൂടുതൽ ഓടുമെന്ന് അർത്ഥം. ഇലക്ട്രിക് കാർ മാത്രമല്ല ഇത്. ഇന്ധനം നിറച്ചും ഇത് റോഡിലിറക്കാം.

250 മൈൽ വൈഗതയും ബാറ്ററി ഓപ്ഷനും ഉണ്ടായിരിക്കും. സാധാരണക്കാരന്റെയും ബഡ്ജറ്റിൽ ഒതുങ്ങിയതും എന്നാൽ കൂടുതൽ കരുത്തുള്ളതുമായിരിക്കുമെന്നും കമ്പനി അറിയിച്ചു.