കോവിഡ് നെഗറ്റീവായശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മനൊപ്പം പിപിഇ കിറ്റ് ധരിച്ച് പ്രോട്ടോക്കോൾ പാലിച്ച് വീട്ടിലേക്ക് മടങ്ങുന്ന ചിത്രം ഫേസ്‌ബുക്കിൽ പങ്കുവച്ച് വിടി ബൽറാം എം എൽ എ. 'കോവിഡ് നെഗറ്റീവ് ആയതിന് ശേഷം മകനോടൊപ്പം വീട്ടിലേക്ക് പോവുന്ന പ്രിയ നേതാവ് ശ്രീ ഉമ്മൻ ചാണ്ടി.ബാക്കി പ്രോട്ടോക്കോളുകളും പാലിച്ച് എത്രയും വേഗം പൊതുജീവിതത്തിന്റെ പതിവു തിരക്കുകളിലേക്ക് തിരിച്ചു വരാൻ അദ്ദേഹത്തിനാകട്ടെ എന്നാശംസിക്കുന്നു- എന്ന സന്ദേശത്തോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

കോഴിക്കാേട് മെഡിക്കൽകാേളേജിൽ കോവിഡ് ചികിത്സയ്ക്കുശേഷം മടങ്ങുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കാേൾ ലംഘിച്ചെന്ന് ആരോപണമുയർന്നിരുന്നു. അദ്ദേഹം പിപിഇ കിറ്റ് ധരിക്കാതെ കാറിൽ കയറി വീട്ടിലേക്കുപോയത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഈ പശ്ചാത്തലത്തിലാണ് വിടി ബൽറാം ചിത്രങ്ങൾ പങ്കുവച്ചത്.