കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിലുണ്ടായ രാഷ്ട്രീയ സംഘർഷം സംബന്ധിച്ച പരാതികൾ കേൾക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സമിതിയെ നിയോഗിച്ചു. ബംഗാൾ ഹൈക്കോടതിയുടെ നിർദേശത്തിന് പിന്നാലെയാണ് നടപടി.

ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അന്വേഷണം നടത്തും. നേരിട്ടോ അല്ലാതെയോ അക്രമത്തിൽ ഇരയായവർക്ക് പരാതികൾ അറിയിക്കാമെന്ന് കമ്മീഷൻ അറിയിച്ചു.

പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പലയിടങ്ങളിലും തൃണമൂൽ-ബിജെപി സംഘർഷമുണ്ടായത്. അക്രമങ്ങളിൽ 12 പേർ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. പാർട്ടിപ്രവർത്തകയെ തൃണമൂൽ അനുഭാവികൾ കൂട്ടബലാൽസംഗം ചെയ്‌തെന്നും ബിജെപി ആരോപിച്ചിരുന്നു.