കൊൽക്കത്ത: പശ്ചിമബംഗാൾ സംഘർഷവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ ഉടൻ കേസെടുക്കാൻ കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശം. വീഴ്ചവരുത്തിയാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസിലെ ഇരകളുടെ രഹസ്യമൊഴി രേഖപ്പെടുത്താനും കൊടതി നിർദ്ദേശിച്ചിട്ടുണ്ട്.

കൊൽക്കത്ത പൊലീസിന് ഹൈക്കോടതി കോടതി അലക്ഷ്യ നോട്ടീസ് അയച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ തടഞ്ഞ സംഭവത്തിലാണ് നോട്ടീസ്. പൊലീസിന്റേത് ഗുരുതര വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. കോടതി അലക്ഷ്യ നടപടി സ്വീകരിക്കാനുള്ള കാരണം അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.