ഫിലാഡൽഫിയ: ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് വിവാഹ ദിനം. ആട്ടവും പാട്ടും ഡാൻസുമായി കടന്നുപോകേണ്ട ദിനം. ഈ ദിവസം തന്നെ ആശുപത്രിയിൽ എത്തേണ്ടി വരിക എന്നു പറഞ്ഞാൽ അത് തീർത്തും നിരാശ സമ്മാനിക്കുന്ന കാര്യമാണ്. എന്നാൽ, അത്തരമൊരു ദുരിതാവസ്ഥയിലും സന്തോഷം തീർത്ത വധൂവരന്മാരുടെ കഥയാണ് പുറത്തുവന്നത്. അമേരിക്കയിലെ ഫിലാഡൽഫിയയിൽ പുതുതായി വിവഹം കഴിച്ച വധൂവരന്മാർക്കാണ് ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്നത്.

വിവാഹ ദിനത്തിലെ ആദ്യ നൃത്തത്തിൽ തന്നെ വധുവിന്റെ മുട്ടുകാൽ കുഴ തെറ്റുകയും ആശുപത്രിയിൽ പോകേണ്ടിയും വന്നു. വിവാഹ ശേഷം വരനൊപ്പമുള്ള നൃത്തത്തിലായിരുന്നു ഈ സംഭവം. ജൂലി ബെൻ - പോൾ റിച്ചൽ ദമ്പതികളുടെ വിവാഹ വേളയിലായിരുന്നു ഇത്. ഇക്കഴിഞ്ഞ ജൂലൈ 3നായിരുന്നു ഈ വിവാഹം.

വിവാഹ ശേഷമുള്ള ഡേവ് മാത്യുസ് ബാൻഡിന്റെ അകമ്പടിയിൽ വരനും വധുവും നൃത്തം ചെയ്തു. പോളിനൊപ്പം നൃത്തെ ചെയ്യുന്നതിനിടെയാണ് ജൂലിക്ക് കാലിടറിയത്. കാൽമുട്ട് ഡിസലൊക്കേറ്റ് ചെയ്തു വേദന കൊണ്ടു പുളയുകയാിയരുന്നു ജൂലി. ഉടൻ തന്നെ വേദനാ സംഹാരി ഗുളികകൾ കഴിച്ച് ആംബുലൻസിൽ വധുവിനെ ആശുപത്രിയിൽ എത്തിച്ചു.

ശുശ്രൂഷകൾക്ക് ശേഷം ജൂലി ആശുപത്രി വിട്ട് വിവാഹ റിസപ്ഷൻ വേദിയിലെത്തി. രാത്രി പത്തുമണിയോടെ ചടങ്ങ് അവസാനിക്കാറായ വേളയിലാണ് ജൂലി വിവാഹ ദേലിയിൽ എത്തിയത്. ജൂലിയുടെ മാതാവ് നഴ്‌സായതിനാൽ വിവാഹ ദിനം ശുശ്രൂഷകളും മറ്റുമായി കഴിഞ്ഞു കൂടുകയും ചെയ്തു.