മുംബൈ: ബിജെപിയുടെ ഭരണത്തിൻ കീഴിൽ രാജ്യം ഛിന്നഭിന്നമാകുമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാംമ്നയിലെ ലേഖനത്തിലാണ് കേന്ദ്ര സർക്കാരിനെയും ബിജെപിയേയും പഴയ സഖ്യകക്ഷിയായ ശിവസേന രൂക്ഷമായി വിമർശിക്കുന്നത്. സോവിയറ്റ് യൂണിയനിൽ എന്ന പോലെ ഇന്ത്യൻ യൂണിയനിൽ നിന്നും സംസ്ഥാനങ്ങൾ വിട്ടുപോകും എന്നാണ് സാംമ്നയിലെ ലേഖനം ചൂണ്ടിക്കാട്ടുന്നത്.

ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളും ദേശീയ താൽപ്പര്യത്തോടൊപ്പം നിൽക്കും. എന്നാൽ ആ രീതിയെയും കൊലചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ രീതി. ബംഗാളിൽ മമത സർക്കാറിനെ അട്ടിമറിക്കാനും നീക്കം നടക്കുന്നു എന്ന് ശിവസേന മുഖപത്രത്തിലെ എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.

അതേസമയം മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ പിന്നിൽ പ്രവർത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയും മുഖപ്രസംഗത്തിൽ വിഷയമാകുന്നു. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ സർക്കാരുകൾക്കെതിരെ എന്തിനാണ് ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നതെന്നും മുഖപ്രസംഗം ചോദിക്കുന്നു.

സുപ്രീംകോടതിയെയും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നുണ്ട്. പലകാര്യങ്ങളിലും ഇടപെടാൻ സുപ്രീംകോടതി മറന്നുപോകുന്നു എന്നാണ് മുഖ്യപ്രസംഗം കുറ്റപ്പെടുത്തുന്നത്. രാഷ്ട്രീയനേട്ടത്തിനായി ജനങ്ങളെ അപയാപ്പെടുത്തുകയാണ് എന്ന കാര്യം കേന്ദ്രസർക്കാറിന് മനസിലാകുന്നില്ല. 2020 വർഷം പരിശോധിക്കുമ്പോൾ കേന്ദ്രസർക്കാറിന്റെ പ്രാക്തിയും, വിശ്വസ്തതയും വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.