ർത്തവ്യ നിർവഹണത്തിൽ വീഴ്ച വരുത്തുകയും പദവിക്കുനിരക്കാത്ത വാക്പ്രയോഗങ്ങൾ നടത്തുകയുംചെയ്ത വനിതാകമ്മീഷൻ അധ്യക്ഷ ജോസഫൈന്റെ രാജി സ്വാഗതാർഹമാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് പ്രസ്താവിച്ചു.

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തിനെതിരെ നടത്തിയ
ജനകീയ പ്രതിഷേധമാണ് ഫലം കണ്ടത്.

വനിതാ കമ്മീഷൻ പോലുള്ള ഭരണഘടനാസ്ഥാപനങ്ങളിൽ അനർഹർ കടന്നുകൂടാതിരിക്കാൻ കക്ഷിരാഷ്ട്രീയം മാത്രം മാനദണ്ഡമാക്കുന്നതിനുപകരം യോഗ്യതയുടെ മാനദണ്ഡങ്ങൾ നിശ്ചയിച്ച് നീതിപൂർവ്വകമായ നിയമനം നടത്തേണ്ടതുണ്ടെന്നുംകഴിവും യോഗ്യതയുമുള്ള പൊതുപ്രവർത്തകരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതെന്നും ജബീന ഇർഷാദ് കൂട്ടിച്ചേർത്തു. .