തൃശൂർ: തൃശൂരിൽ പട്ടയ ഭൂമിയിൽ നിന്നും നഷ്ടപ്പെട്ട തേക്കിൻ തടികൾ പിടികൂടി. പൂമലയിൽ നിന്നുമാണ് 84 കഷ്ണം തടികൾ പിടികൂടിയത്.

മൂന്നു ലക്ഷം രൂപ വിലവരുന്ന മരങ്ങളാണിതെന്ന് വനംവകുപ്പ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു.

പുതുശേരി വീട്ടിൽ സണ്ണിയും സഹായിയുമാണ് പിടിയിലായത്. ഇവരുടെ മെഷീൻ വാൾ കണ്ടെടുത്തു.