യർലണ്ടിൽ ആരോഗ്യ രംഗത്തെ വർക്ക് പെർമിറ്റ് സംവിധാനം ഉടച്ചുവാർക്കാൻ ഉതകുന്ന പരിഷ്‌കരണത്തിനൊരുങ്ങുകയാണ് സർക്കാർ. അതിനായി ഈ സമ്പ്രദായത്തിൽ സുപ്രധാനമായ മാറ്റങ്ങൾ കൊണ്ടുവരികയാണ്.പുതിയ മാറ്റം അനുസരിച്ച് ആരോഗ്യ രംഗത്ത് ആവശ്യാനുസൃതം വിദേശികളെ നിയമിക്കുന്നതിനുള്ള അനുമതി നഴ്സിങ് ഹോമുകൾക്കും ആരോഗ്യമേഖലയിലെ മറ്റ് തൊഴിലുടമകൾക്കും ലഭിക്കും. ആരോഗ്യ രംഗത്തെ വളരെ നിർണ്ണായകമായ ചുവടുവെയ്‌പ്പാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.കൂടുതൽ ആളുകളെ യൂറോപ്യൻ യൂണിയനു പുറത്തു നിന്നും റിക്രൂട്ട് ചെയ്യാൻ അനുമതി നൽകുന്നതാണ് പുതിയ നിയമം.

ഹെൽത്ത് കെയർ അസിസ്റ്റൻസ്, സോഷ്യൽ വർക്കേഴ്സ്, ഒക്യുപ്പേഷ്ണൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ് എന്നീ തൊഴിലുകളിലേയ്ക്കാണ് ഇങ്ങനെ നിയമനത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇവർ വർക്ക് പെർമ്മിറ്റുകൾക്ക് അർഹരായിരിക്കും ഡയറ്റീഷ്യൻസ് ക്രിട്ടിക്കൽ സ്‌കിൽ എപ്ലോയ്മെന്റ് പെർമിറ്റ് വിഭാഗത്തിൽ വരും.

ഇതോടെ അർഹതയുള്ള ഇന്ത്യക്കാരായവർക്ക് അയർലണ്ടിലെ നഴ്‌സിങ് ഹോമുകളിലും, ആശുപത്രികളിലും ഉൾപ്പെടെയുള്ള ആരോഗ്യ സാമുഹ്യ ക്ഷേമ മേഖലകളിൽ ജോലി ചെയ്യാനുള്ള അവസരമുണ്ടാകും
നഴ്സിങ് ഹോമുകളിലേയ്ക്ക് ആളുകളെ നിയമിക്കുന്നതിലെ നിലവിലെ ബുദ്ധിമുട്ട് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടിയതിനാലാണ് ഇങ്ങനെയൊരു പരിഷ്‌ക്കാരത്തിലേയ്ക്ക് നീങ്ങിയതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ തൊഴിലന്വേഷകർക്ക് ഈ നിയമഭേദഗതി ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവന്നേക്കും.നിലവിൽ അയർലണ്ടിൽ താമസിക്കാൻ അർഹതയുള്ള (സ്പൗസ് വിസ മുഖേനെയോ ,സ്റ്റുഡന്റ് വിസയിലോ എത്തുന്നവർക്കടക്കം) ഇന്ത്യയിൽ നിന്നുള്ള നഴ്‌സിങ് ഡിഗ്രിയോ ഡിപ്ലോമയോ ഉള്ള പരിചയ സമ്പന്നരായവർക്ക് ഹെൽത്ത് കെയർ അസിസ്റ്റന്റ് ജോലിക്ക് നേരിട്ട് പ്രവേശനം ലഭിക്കാറുണ്ട്.

പരമാവധി ഒരു വർഷം വരെ നീണ്ടു നിൽക്കുന്ന ഈ കോഴ്സ് ഓൺലൈനായും നിരവധി സ്ഥാപനങ്ങൾ ഇപ്പോൾ നടത്തുന്നുണ്ട്.ഹെൽത്ത് കെയർ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് പുറത്തുനിന്നുള്ള നിയമനം നടത്തുമ്പോൾ കുറഞ്ഞത് 27000 യൂറോ ഒരു വർഷം ഇവർക്ക് ശമ്പളം നൽകണമെന്നും അയർലണ്ടിലെത്തി ജോലിയിൽ പ്രവേശിച്ച് രണ്ടുവർഷത്തിന് ശേഷം QQI ട്രെയിംനിങ് ലെവൽ 5 നേടി പാസ്സാവുകയും വേണം.

ഹെൽത്ത് അസിസറ്റ് ഉൾപ്പെടെയുള്ള തസ്തികകളിലെ സർക്കാരിന്റെ ഈ തീരുമാനം കേരളത്തിൽ നിന്നും നേഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.