ലിസ്‌ബൺ: അയർലൻഡിനെതിരായ ജയത്തിനും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് ഗോൾവേട്ടയ്ക്കും പിന്നാലെ പോർച്ചുഗലിന് നിരാശ. അടുത്ത ലോകകപ്പ് യോഗ്യതാ മത്സരത്തിൽ റൊണാൾഡോയ്ക്ക് കളിക്കാനാവില്ല.അയർലൻഡിനെതിരായ മത്സരത്തിന്റെ അവസാന നിമിഷം മഞ്ഞക്കാർഡ് കണ്ടതാണ് റൊണാൾഡോയ്ക്ക് തിരിച്ചടിയായത്.

ഇഞ്ചുറി ടൈമിൽ ഗോളടിച്ചശേഷം ജേഴ്‌സിയൂരി ആഘോഷിച്ചതിനാണ് റൊണാൾഡോക്ക് മഞ്ഞക്കാർഡും ഒരു മത്സരത്തിൽ വിലക്കും വിധിച്ചത്.അയർലൻഡിനെതിരെ എൺപത്തിയൊൻപതാം മിനിറ്റ് വരെ പോർച്ചുഗൽ ഒരു ഗോളിന് പിന്നിലായിരുന്നു. അവസാന മിനിറ്റുകളിൽ റൊണാൾഡോ നേടിയ ഗോളുകളാണ് പോർച്ചുഗലിനെ രക്ഷിച്ചത്.

അതേസമയം, ശനിയാഴ്ച നടക്കുന്ന ഖത്തറിനെതിരായ സൗഹൃദ മത്സരത്തിൽ റൊണാൾഡോ പോർച്ചുഗലിനായി കളിക്കുമെന്ന് സൂചനയുണ്ട്.റൊണാൾഡോ ജേഴ്‌സിയൂരി വിജയാഘോഷം നടത്തുന്ന ചിത്രം മാഞ്ചസ്റ്റർ യുനൈറ്റഡും ട്വീറ്റ് ചെയ്തു. അപ്രതീക്ഷിത ട്രാൻസ്ഫർ നീക്കത്തിലൂടെയാണ് റൊണാൾഡോ യുവന്റസിൽ നിന്ന് ഇത്തവണ മാഞ്ചസ്റ്റർ യനൈറ്റഡിലെത്തിയത്.

ഈ മാസം ഏഴിന് അസർബൈജാനെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത യോഗത്യ മത്സരം.