ചേരുവകൾ:-

1. ചേമ്പ് ചെറിയ കഷണങ്ങളാക്കിയത് - 1/4 കിലോ  
2. വെള്ളം - 1 കപ്പ്
3. ചുവന്നുള്ളിയല്ലി - 10 എണ്ണം
4. പച്ചമുളക് - 6 എണ്ണം
5. ഇഞ്ചി - 1/2 സ്പൂൺ 
6. കറിവേപ്പില - ഒരു കതിർപ്പ്
7. പൊടിയുപ്പ് - 1/2 ടീ. സ്പൂൺ
8. വെളിച്ചെണ്ണ - 2 സ്പൂൺ

പാകം ചെയ്യുന്ന വിധം:-

ചുവന്നുള്ളിയല്ലിയും പച്ചമുളകും ഇഞ്ചിയും ചതച്ചുവെയ്ക്കുക. ഒരു പാത്രത്തിൽ (മൺചട്ടിയായാൽ നല്ലത്) ഒരുകപ്പ് വെള്ളം അടുപ്പത്ത് വെയ്ക്കുക. വെള്ളം നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ ചേമ്പിട്ട് പാത്രം മൂടി നന്നായി വേവിക്കുക. മത്തുകൊണ്ട് നന്നായി ഉടയ്ക്കണം (കുറച്ച് കട്ടകളായും ഇരിക്കണം). ഇതിൽ കുറച്ച് തിളച്ചവെള്ളം ഒഴിച്ച് കൂട്ട് ഇടത്തരം അയവിലാക്കുക. അല്പം അയഞ്ഞിരിക്കുമ്പോൾ ചതച്ചുവച്ച ചുവന്നുള്ളിയല്ലിയും പച്ചമുളകും ഇഞ്ചിയും ചേർക്കുക. അതിന്റെ കൂടെ കറിവേപ്പിലയും ഉപ്പും ചേർത്ത് ഒന്ന് തിളയ്ക്കുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ഇടത്തരം അയവിൽ വാങ്ങി ചൂടോടെ ഉപയോഗിക്കുക.

കുറിമാനം:- എല്ലാ കിഴങ്ങു വർഗ്ഗങ്ങളും ചക്കക്കുരുവും ഇതേ രീതിയിൽ കറിവെയ്ക്കാം.