രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുക്കാട്ടുകരയിൽ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ചായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും, അഖിലേന്ത്യ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഇ.ഐ.എ. ഡ്രാഫ്റ്റിനെതിരെ മരം നട്ടു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്സ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജെൻസൻ ജോസ് കാക ്കശ്ശേരി, ജനറൽ സെക്രട്ടറി വിൽബിൻ വിൽസൻ, നിധിൻ ജോസ്, ഇൻകാസ് തൃശൂർ ജില്ല വൈസ് പ്രസിഡണ്ട് രഞ്ചിത്ത് ചന്ദ്രൻ, രാജീവ് ഗാന്ധി സാംസ്‌കാരിക വേദി പ്രസിഡണ്ട് ആന്റോ.കെ.കെ, അഡോൽഫ് റാഫി, ഷാജു.സി.വി. എന്നിവർ നേതൃത്വം നൽകി.