കണ്ണൂർ: അഴീക്കോട് കപ്പക്കടവിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചു യുവാവ് മരിച്ചു.ചിറക്കൽ പുതിയാപ്പറമ്പ് ജവഹർ ഭവൻ സീനാ നിവാസിൽ ധ്രുവ രാജാണ് മരിച്ചത്.19 വയസ്സായിരുന്നു.

'അഴിക്കൽ പാമ്പാടി ഉത്സവം കണ്ടു ഇന്നലെ രാത്രി വൈകി മടങ്ങിവരുമ്പോഴാണ് അപകടം. ബാബുരാജ് - സീന ദമ്പതികളുടെ മകനാണ്. സഹോദരി: നക്ഷത്ര. വളപട്ടണം പൊലിസ് ഇൻക്വസ്റ്റ് നടത്തി.

മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറി യിൽ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂർ പയ്യാമ്പലത്ത്