ഈറോഡ്: ഓൺലൈൻ ഗെയിം കളിച്ചു പണം നഷ്ടപ്പെട്ട യുവാവു മരിച്ച നിലയിൽ. പൂന്തുറ റോഡ് ശെല്ലദുരൈയുടെ മകൻ പെയിന്റിങ് തൊഴിലാളിയായ ശ്രീറാമിനെ (22) ആണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറു മാസമായി ജോലിക്കു പോകാതെ ഫോണിൽ ഗെയിം കളിച്ചിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് പുറത്തു പോയ മാതാപിതാക്കളും സഹോദരനും വീട്ടിൽ തിരികെയെത്തിയപ്പോൾ ശ്രീറാമിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു. തുറന്നു നോക്കിയപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഈറോഡ് ടൗൺ പൊലീസ് കേസെടുത്തു