ഇടുക്കി: മൂന്നാറിലെ സ്വകാര്യ ഹോട്ടലിൽ നിന്നും കാണാത യുവാവിന്റെ മ്യതദേഹം കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തി. ബുധനാഴ്ച രാത്രിയോടെയാണ് ഇക്കാനഗറിലെ സ്വകാര്യ ഹോട്ടൽ തൊഴിലാളി ത്യശൂർ സ്വദേശി കണ്ണനെ കാണാതായത്.ഹോട്ടലുടമയുടെ പരാതിയിൽ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാർ എഞ്ചിനിയറിംങ്ങ് കോളേജിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും യുവാവിന്റെ മ്യതദേഹം കണ്ടെത്തിയത്.

വിഷം കഴിച്ച നിലയിലായിരുന്നു മൃതദേഹം. രാത്രി ജോലിക്കിടെ കാണാതായ യുവാവിനെ സുഹ്യത്തുകളും ഉടമയും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഹോട്ടലുടമ മൂന്നാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.