തിരുവനന്തപുരം: മോഷണകുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങി മരിച്ച നിലയിൽ. മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം ഫോർട്ട് സ്‌റ്റേഷൻ പൊലീസ് കസ്റ്റഡിയിലെടുത്ത അൻസാരിയാണ് മരിച്ചത്.

മോഷണക്കുറ്റം ആരോപിച്ച് വൈകീട്ട് 5.30 ഓടെ നാട്ടുകാരാണ് അൻസാരിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. തുടർന്ന് ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച് അവിടുത്തെ ശിശുസൗഹൃദ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇരുത്തി. രാത്രി ഏഴരയോടെ അവിടുത്തെ ശുചിമുറിയിലാണ് തൂങ്ങിയത്. പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് പറയുന്നത്. തുടർ നടപടികളും മൃതദേഹ പരിശോധനയും തിങ്കളാഴ്ച മാത്രമെ നടക്കൂ. സംഭവത്തിൽ അസ്വാഭാവികത ഉണ്ടോ എന്നകാര്യം അതിനുശേഷമെ വ്യക്തമാകൂ.കരിമഠം കോളനി സ്വദേശി അൻസാരി (37) നെയാണ് വൈകിട്ടോടെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. രാത്രി 10.15ന് ഇയാൾ തൂങ്ങുകയായിരുന്നെന്ന് പൊലീസ് പറയുന്നത്.

ശുചിമുറിയുടെ വാതിൽ അടച്ച് പ്രതി ഉടുത്തിരുന്ന മുണ്ടിൽ തൂങ്ങുകയായിരുവന്നെന്നാണ് പൊലീസ് ഭാഷ്യം. ഉടൻ തന്നെ . അൻസാരിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പൊലീസ് പറയുന്നു. സംഭവമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി. മൃതദേഹം കോവിഡ് പരിശോധനയ്ക്കു ശേഷം വിട്ടു നൽകും.അതേ സമയം പ്രതിയുടെ മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ച് ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.