കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ ത്രിവേണി പ്ലാക്കൂട്ടത്തിൽ സജി(31)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കാണാതായതോടെ നടത്തിയ തിരച്ചിലിൽ വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ സജിയെ തൂങ്ങിയ നിലിയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ: പ്രജിന. പത്ത് മാസം പ്രായമുള്ള മകനുണ്ട്. സഹോദരങ്ങൾ: സനൽ, സൗമ്യ.