തിരുവനന്തപുരം: പെൻഷൻ പ്രായം 57 വയസ്സായി ഉയർത്താനുള്ള തീരുമാനം യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് യുവമോർച്ച. പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ നിന്നു പോലും അർഹതപ്പെട്ടവർക്ക് നിയമനം നൽകാത്ത പിണറായി സർക്കാർ യുവജന വഞ്ചന തുടരുകയാണ്. കഴിഞ്ഞവർഷം റിക്കാർഡ് റിട്ടയർമെന്റുകൾ ഉണ്ടായിട്ടുപോലും ആനുപാതികമായി നിയമനം നടന്നിട്ടില്ല.

ഈ സാഹചര്യത്തിൽ പെൻഷൻ പ്രായം ഉയർത്തിയാൽ പതിനായിരക്കണക്കിന് യുവതീ-യുവാക്കളുടെ സ്വപ്നങ്ങളാണ് ഇല്ലാതാകുക. സംസ്ഥാന സർക്കാർ റിട്ടയർമെന്റ് ഇനത്തിൽ നൽകേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയിൽ നിന്ന് ഒളിച്ചോടാൻ കണ്ടെത്തിയ മാർഗ്ഗമാണ് പ്രായം കൂട്ടൽ. സംസ്ഥാന സർക്കാർ ശുപാർശകൾ പുനപരിശോധിക്കണമെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു