കൊച്ചി: ആരോഗ്യമന്ത്രി കെ.കെ ഷൈലജയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. തൃപ്പൂണിത്തുറയിൽ വച്ചാണ് ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടന്നത്. തൃപ്പൂണിത്തുറയിലെ ആരോഗ്യ ഗവേഷണ കേന്ദ്രത്തിന്റ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം കൊച്ചിയിലേക്ക് മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം.

പത്തോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ യുവമോർച്ച പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്ന സംഭവവും ഉണ്ടായി. തുടർന്ന് പൊലീസ് ഇരുവിഭാഗത്തെയും മാറ്റിയശേഷമാണ് മന്ത്രിക്ക് പോകാനായത്. പിൻവാതിൽ നിയമനങ്ങളുടെയും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളുടെയും ഭാഗമായ പ്രതിഷേധമായാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.