സംസ്ഥാനവ്യാപകമായി യുവമോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന പ്ലാസ്മ ഡൊണേഷൻ ക്യാമ്പിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ.സി.സിയിൽ യുവമോർച്ച പ്രവർത്തകർ പ്ലാസ്മ ഡൊണേഷൻ നടത്തി.

രാജ്യമൊട്ടാകെ കോവിഡ് മഹാമാരി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് ആവശ്യമായ രക്തവും പ്ലാസ്മയും യുവമോർച്ച പ്രവർത്തകർ വരും ദിവസങ്ങളിലും ദാനം ചെയ്യുമെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി എൽ അജേഷ് ക്യാമ്പിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്, ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു തുടങ്ങിയ ജില്ലയിലെ നിരവധി നേതാക്കളും പ്രവർത്തകരും ക്യാമ്പിൽ പങ്കെടുത്തു.