നെയ്യാറ്റിൻകര: സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം.ശിവശങ്കറെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച അമരവിള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും കത്തിച്ചു.

ബിജെപി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷിബുരാജ്കൃഷ്ണ ഉദ്ഘാടനം ചെയ്തു. യുവമോർച്ച അമരവിള ഏരിയ ജനറൽ സെക്രട്ടറി ലാൽ കൃഷ്ണ അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന മീഡിയ കൺവീനർ ചന്ദ്രകിരൺ, ജില്ല മീഡിയ കൺവീനർ രാമേശ്വരം ഹരി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിമൽ, വൈസ് പ്രസിഡന്റ് പൂക്കൈത ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.