തിരുവനന്തപുരം: ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങൾ ഉണ്ടെന്ന് അറിയാത്ത കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പ്രതീകാത്മകമായി സെക്രട്ടറിയേറ്റിനു മുന്നിൽ പഠിപ്പിച്ച് യുവമോർച്ച. യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന പരിപാടിയിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് അധ്യക്ഷത വഹിച്ചു. യുവമോർച്ച നേതാക്കളായ ചന്ദ്ര കിരൺ, പാപ്പനംകോട് നന്ദു, കിരൺ, രാമേശ്വരം ഹരി, ചുണ്ടിക്കൽ ഹരി, വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി