തിരുവനന്തപുരം: കേരള സമൂഹം നൽകിയ പുരസ്‌കാരമായാണ് എഴുത്തച്ഛൻ പുരസ്‌കാരത്തെ കാണുന്നതെന്ന് എഴുത്തുകാരൻ സക്കറിയ. സാക്ഷാൽ തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലുള്ള ബഹുമതിയാണിതെന്നത് ഏറെ സന്തോഷവും ഒപ്പം അഭിമാനവും പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവായി പ്രഖ്യാപിക്കപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.