കണ്ണുർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ തട്ടകത്തിൽ നിന്നും എൻ.സി.പി യിലേക്ക് വീണ്ടും ഒഴുക്ക്. കെപിസിസി ജനറൽ സെക്രട്ടറി എംപി മുരളിക്കു ശേഷം പത്തോളം നേതാക്കളാണ് എൻ സി പി യിലേക്ക് ചേക്കേറിയത്. കണ്ണൂരുകാരനായ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് മറുവശത്തു നിന്നും എൻ.സി.പി യിലേക്ക് ഒഴുക്കു തുടരുന്നത്.

പാർട്ടിയിൽ പുതുതായി അംഗത്വം സ്വീകരിച്ച കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും എൻ സി പി യിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് എൻ സി പി യോഗം സംഘടിപ്പിച്ചു .കണ്ണൂർ ജവഹർ ലൈബ്രറിയിൽ വച്ച നടന്ന പരിപാടിയിൽ എൻ സി പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം സുരേഷ് ബാബു പങ്കെടുത്തു

കണ്ണൂർ ബ്ലോക്ക് തലത്തിൽ നിന്നും കേരളം എൻ ജി ഒ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് പി കെ രവീന്ദ്രൻ ,മുൻ മുൻസിപ്പൽ കൗൺസിലറും കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് ഐ വൈസ് പ്രസിഡന്റ് പി സി അശോക് കുമാർ , മുൻ കണ്ണൂർ ബ്ലോക്ക് കമ്മിറ്റി അംഗവും യുത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി ജയദേവൻ വി പി ,യും അഴീക്കോട് ബ്ലോക്ക് തലത്തിൽ നിന്നും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും കോൺഗ്രസ് ഐ മുൻ ജില്ലാ സെക്രട്ടറി വി രത്‌നാകരൻ , കോൺഗ്രസ് ഐജില്ലാ കമ്മിറ്റി അംഗവും വളപട്ടണം മുൻ പഞ്ചായത്ത് മെമ്പർ വി ബാല കൃഷ്ണൻ ,കോൺഗ്രസ് പ്രവർത്തകനായ ആദി റഹ്മാൻ വളപട്ടണം ,പയ്യന്നൂർ തലത്തിൽ നിന്നും ഐ.എൻ.ടി.യു.സി മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും ഡിസിസി അംഗവുമായ പി കുഞ്ഞിക്കണ്ണൻ തലശ്ശേരി ബ്ലോക്ക് തലത്തിൽ നിന്നും തമിഴ്‌നാട് എൻ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ പി സി സനൂപ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ ഷാനിൽ പി തുടങ്ങിയവരാണ് എൻസിപിയിലേക്ക് അംഗത്വം സ്വീകരിച്ച് കൂടുമാറിയത്.