കൊല്ലം : കൊല്ലം അഞ്ചൽ ഇടമുളക്കലിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ വെസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി അഭിഷേക് ആണ് മരിച്ചത്.

രാവിലെ കുട്ടി എഴുന്നേൽക്കാതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പഠിക്കാൻ സമർത്ഥനായ കുട്ടി കഴിഞ്ഞദിവസം ഓൺലൈൻ പഠനവും നോട്ടു തയ്യാറാക്കലുമെല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടന്നതാണെന്ന് വീട്ടുകാർ പറഞ്ഞു. കുട്ടി എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് അമ്മ മുറിയിൽ ചെന്നപ്പോഴാണ് കുട്ടിയുടെ കൈകാലുകൾ തണുത്ത് മരവിച്ച നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.