തിരുവനന്തപുരം: ഓണസദ്യയെന്നാൽ മലയാളിക്ക് ലഹരിയാണ്. ഈ ഓണക്കാലത്ത് മലയാളി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി കൊറോണക്കാലത്തെ സാമൂഹിക അകലം പാലിച്ചുള്ള ഓണം ഒരുക്കം തന്നെയായിരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ വീട്ടിലിരുന്ന ്ഓണം ആഘോഷിക്കുമ്പോൾ 100 കൂട്ടം കറികളുമായി വിശാല ഓണസദ്യയൊരുക്കി ഞെട്ടിച്ചിരിക്കുകയാണ് ഫിറോസ് ചിട്ടിപ്പാറ.

വ്യത്യസ്മായൊരു ഓണസദ്യയുമായിട്ടാണ് യൂട്യൂബ് വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറ എത്തിയത്. കുറച്ച് ചോറും നൂറ് കറികളും. ഓണ സദ്യ കാണുന്നതും കഴിക്കുന്നതും സന്തോഷം തന്നെ... 100 വിഭവങ്ങൾ കൂട്ടി സദ്യ കഴിച്ചു കാണിക്കുകയാണ് ഫിറോസ്. വിഭവങ്ങൾ പാകം ചെയ്യാൻ അടുത്തുള്ള ചേച്ചിമാരും സഹായിച്ചു എന്നും ഫിറോസ് പറയുന്നു.

ഉപ്പ്, നെയ്യ്, ഇഞ്ചിപ്പുളി,മാങ്ങാ അച്ചാർ,കാബേജ്,ബീറ്റ്‌റൂട്ട്, കാരറ്റ്,കൊത്തവര,മത്തൻ, ഫ്രൂട്ട്‌സ്, മസാലക്കറി, അവിയൽ, കൂട്ടുകറി, പപ്പടം, പഴം, മുളക്, പാവയ്ക്ക, പഴം ശർക്കര, കോവയ്ക്ക, മുരിങ്ങയ്ക്ക, അരിനെല്ലി അച്ചാർ, വഴുതന മെഴുക്കുപുരട്ടി, നിലക്കടല തോരൻ, കപ്പ ഉപ്പേരി, വെണ്ടയ്ക്ക, വാഴപ്പൂ തോരൻ, ബ്രോക്കോളി, വഴുതന, കോളിഫ്‌ളവർ ചില്ലി, സോയാബീൻ, വയലറ്റ് പയർ, പച്ചടി, കപ്പ, വള്ളൽച്ചീര, പപ്പായ, വാഴത്തണ്ട്.

ചേന, പണ്ണചീര, ചുവപ്പ് ചീര, മത്തൻ ഇല തോരൻ, റിങ് ഒനിയൻ, ചോറ്, സാമ്പാർ , രസം , മോര് , അടപായസം , ചെറുപയർ പായസം , സേമിയ പായസം , പരിപ്പ് പായസം , ഗോതമ്പു പായസം, ഉലുവയില തോരൻ...എന്നിങ്ങനെ വിഭവങ്ങളുടെ നീണ്ട നിര.സോഷ്യൽ മീഡിയയിൽ വീഡിയോ ഹിറ്റായി മാറിയിരിക്കുകയാണ്.