ജയ്പൂർ: രാജസ്ഥാനിൽ വികൃതമായ രൂപത്തിൽ 11 കാരന്റെ മൃതദ്ദേഹം. ചെവിയും മൂക്കും മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ആൾവാർ നവാലി ഗ്രാമത്തിലാണ് സംഭവം. കുടുംബ ത്തിലെ ചിലർ നരഹത്യ നടത്തിയതാണോ എന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭി ച്ചിട്ടുണ്ട്.എങ്കിലും കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ശനിയാഴ്ച രാവിലെ 11 മണി മുതൽ കാണാതായ കുട്ടിയെയാണ് ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെ ത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയെ ബന്ധുക്കളിൽ ചിലർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് അച്ഛന്റെ പരാതി യിൽ പറയുന്നത്. കുട്ടിയുടെ മരണത്തിൽ ചിലരുടെ പേര് വെളിപ്പെടുത്തിയ അച്ഛൻ, മകനെ അവ ർ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചു. പണത്തോടുള്ള ആർത്തിയാണ് ഇവരെ കൊണ്ട് അത് ചെയ്യിപ്പിച്ചതെന്നും അച്ഛൻ പറയുന്നു.

കൃഷിയിടത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.