കണ്ണൂർ: കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി ദുബൈയിൽ നിര്യാതയായി. കണ്ണൂർ നഗരത്തിനടുത്തെ കണ്ണോത്തുംചാലിൽ സുഹ്‌റാസിലെ കടലക്കാരൻ മഹ്റൂഫിന്റെയും എൻ.ഐ മോഡൽ സ്‌കൂൾ അദ്ധ്യാപികയുമായ സബ്രീനയുടെയും മകൾ മനാൽ സുഹറ (13)യാണ് ദുബൈയിൽ നിര്യാതയായത്. മുൻ കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ മരുമകളുടെ മകളാണ്. എൻ.ഐ മോഡൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ദുബൈ ആശുപത്രിയിലായിരുന്നു മരണം. സഹോദരങ്ങൾ: ഫിസ മറിയം (ബി ടെക് വിദ്യാർത്ഥിനി ബംഗളൂരു), മാഹിറ സൈനബ്. ഖബറടക്കം ഇന്ന് രാവിലെ 10 ന് ദുബൈ അൽഖൂസിൽ നടന്നു.