റിയാദ്: സൗദി അറേബ്യയിൽ ഇന്ന് പുതുതായി 1019 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 3,11,855 ആയി. 30 പേർ മരണത്തിന് കീഴടങ്ങി. ആകെ മരണസംഖ്യ 3785 ആയി ഉയർന്നു. ഇതിൽ 286255 പേരും രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.8 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21815 ആയി കുറഞ്ഞു. ഇതിൽ 1582 പേരുടെ ആരോഗ്യ നിലയിൽ മാത്രമാണ് പ്രശ്‌നമുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.