കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്‌ഫോമിൽ നിന്നും 15.750 കിലോ കഞ്ചാവ് പിടികൂടി. പോളിത്തീൻ കവറുകളിലാക്കി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.കഞ്ചാവിന്റെ ഉടമയെ കണ്ടെത്താൻ എക്‌സൈസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

ട്രെയിൻ മാർഗം മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തു സജീവമായതിനെ തുടർന്ന് എക്‌സൈസും ആർപിഎഫും പരിശോധന നടത്തിയത്. ലഹരി വസ്തുക്കളുടെ പരിശോധന കർശനമാക്കിയതിനെ തുടർന്നായിരുന്നു സംയുക്ത പരിശോധന.

പരിശോധനയിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത്ത് ബാബു സി, എക്‌സൈസ് ഇൻസ്‌പെക്ടർ പ്രജിത്ത് എ, പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ഗഫൂർ, എം സജീവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗംഗാധരൻ, മുഹമ്മദ് അബ്ദുൾ റഹൂഫ്, കോഴിക്കോട് ആർപിഎഫ് ഇൻസ്‌പെക്ടർമാരായ സുനിൽ കുമാർ, ശ്രീനാരായണൻ, ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.