ആലപ്പുഴ: വള്ളികുന്നത്ത് 16കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇലിപ്പക്കുളം സ്വദേശി അനിൽ കുമാറിന്റെ മകൾ അനഘയാണ് മരിച്ചത്.

കിടപ്പ് മുറിയിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വള്ളികുന്നം പൊലീസിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തും.