റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 169 പേർക്ക്. ഇതോ‌ടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,64,440 ആയി. 188 പേർകൂടി രോ​ഗമുക്തരായതോടെ രാജ്യത്തെ രോഗമുക്തരുടെ എണ്ണം 3,56,201ആയി ഉയർന്നു. ആറ് കോവിഡ് മരണങ്ങളാണ് ഇന്ന് സൗദിയിൽ റിപ്പോർട്ട് ചെയ്തത്. 6310 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്.

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1929 പേരിൽ 302 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.