റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 174 പേർക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 3,60,690 ആയി. 208 വൈറസ് ബാധിതർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 3,51,573 ആയി. രാജ്യത്ത് വിവിധയിടങ്ങളിലായി 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 6101 ആയി ഉയർന്നു.

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3016 പേരാണ്. ഇതിൽ 436 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.