അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,025 പേർക്ക്., ഇതോടെ, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,81,662 ആയി. 18 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 1,182 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,025 പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 4,678 പേർ സുഖം പ്രാപിക്കുകയും ചെയ്തു.

1,95,866 പരിശോധനകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ മൂന്ന് കോടി കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഔദ്യോഗിക കണക്കുകൾ പ്രകാരം യുഎഇയിൽ ഇതുവരെ 3,81,662 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 3,75,059 പേരാണ് ഇതിനോടകം സുഖം പ്രാപിച്ചത്. നിലവിൽ രാജ്യത്ത് 5,421 രോഗികളുണ്ട്.