പുനെ: വിവാഹിതയായ യുവതിക്ക് നേരെ ആസിഡ് ആക്രമണവുമായി 18കാരൻ. തിങ്കളാഴ്ച രാവിലെ പുനെയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ 18കാരി പുനെയിലെ സസൂൺ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.യുവതിയുടെ സുഹൃത്തായ അജയ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയും അറസ്റ്റിലായ അജയ്‌യും ചെറുപ്പം മുതൽ കൂട്ടുകാരാണ്. അടുത്തിടെ യുവതി കല്യാണം കഴിച്ചു. മാതാപിതാക്കളെ കാണാൻ യുവതി വീട്ടിൽ എത്തിയ സമയത്താണ് ആക്രമണം. സ്‌കൂളിന് സമീപം കണ്ടുമുട്ടിയ ഇരുവരും തമ്മിൽ വാക്കേറ്റമായി. തുടർന്ന് കുപ്പിയിൽ കൊണ്ടുവന്ന ആസിഡിന് സമാനമായ രാസവസ്തു യുവതിയുടെ മുഖത്ത് ഒഴിക്കുകയായിരുന്നു. ശരീരത്തിന്റെ ഇടത്ത് വശത്താണ് പൊള്ളലേറ്റത്.