അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2051 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,32,364 ആയെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2741 പേർ രോഗമുക്തരായപ്പോൾ എട്ട് കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,36,988 കോവിഡ് പരിശോധനകൾ നടത്തിയതായാണ് ഔദ്യോഗിക കണക്കുകൾ. ഇതുവരെ യുഎഇയിൽ 3.44 കോടിയിലധികം കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകൾ പ്രകാരം 4,32,364 പേർക്ക് രാജ്യത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 4,13,477 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1414 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. നിലവിൽ 17,473 കോവിഡ് രോഗികളാണ് യുഎഇയിലുള്ളത്.