അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2101 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരു‌ടെ എണ്ണം 4,34,465 ആയതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2628 പേർ രോഗമുക്തരായപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,98,328 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയത്. ഇതുവരെ 3.46 കോവിഡ് പരിശോധനകൾ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 4,34,465 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 4,16,105 പേർ ഇതിനോടകം രോഗമുക്തരായി. ആകെ 1424 പേർക്കാണ് യുഎഇയിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് ജീവൻ നഷ്‍ടമായത്. നിലവിൽ 16,936 കോവിഡ് രോഗികളാണ് രാജ്യത്തുള്ളതെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.