അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2160 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,36,625 ആയതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2391 പേർ രോഗമുക്തരായപ്പോൾ നാല് കോവിഡ് മരണങ്ങൾ കൂടി രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,39,268 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 3.49 കോടിയിലധികം കോവിഡ് പരിശോധനകൾ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകൾ പ്രകാരം 4,36,625 പേർക്കാണ് യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 4,18,496 പേർ ഇതിനോടകം രോഗമുക്തരായി. 1428 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ 16,701 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.