കണ്ണൂർ: അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. 22 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. 420 ഗ്രാം സ്വർണം കസ്റ്റംസാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ രണ്ട് പേരാണ് സ്വർണവുമായി വിമാനത്താവളത്തിൽ എത്തിയത്.