റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 224 പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഇതിനിടെ ഇന്ന് 55 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞവരിൽ 46 പേർ സുഖം പ്രാപിച്ചു.

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാല് മരണവും റിപ്പോർട്ട് ചെയ്തു. 49,026 കോവിഡ് ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യമാകെ 5,47,090 പേർക്ക് രോഗം ബാധിച്ചു. അതിൽ 5,36,125 പേർ കോവിഡ് മുക്തരായി. ഇതുവരെ 8,713 പേർ മരിച്ചു.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകൾ: ജിദ്ദ 10, റിയാദ് 10, ഖോബാർ 3, അൽരിദ 2, തബൂക്ക് 2, ബുറൈദ 2, മദീന 2, മക്ക 2, മറ്റ് 22 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. രാജ്യത്ത് കോവിഡ് വാക്സിനേഷൻ 41,937,145 ഡോസ് കവിഞ്ഞു.